കൊല്ലം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കടപ്പാക്കട മണ്ഡലം 125-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കിറ്റ് വിതരണം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വിനോദ് വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. കടപ്പാക്കട മണ്ഡലം പ്രസിഡന്റ് സന്തോഷ് ഉളിയക്കോവിൽ, വിജയകുമാർ, അജിത, രതീഷ്, സുജിത്ത്, ഇന്ദ്രജിത്ത്, സതീഷ്, അജീഷ്, ബിനു, ഭൂതലിംഗം തുടങ്ങിയവർ പങ്കെടുത്തു.