പുത്തൂർ: സ്ത്രീധന പീഡനങ്ങൾക്കും സ്ത്രീധന സമ്പ്രദായത്തിനും അറുതിവരുത്താനും സ്ത്രീസമൂഹത്തെ ബോധവത്കരിക്കുന്നതിനുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ കോട്ടാത്തല മരുതൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസദസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ ഉദ്ഘാടനം ചെയ്തു. തേവലപ്പുറം മേഖലാ സെക്രട്ടറി ഷീന, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ബി.എസ്.ഗോപകുമാർ, ബ്രാഞ്ച് സെക്രട്ടറി കോട്ടാത്തല ശ്രീകുമാർ, മഹിളാ അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് ഗീതാ ശശീന്ദ്രൻ, ജയലക്ഷ്മി ശശികുമാർ, ദീപാസുനി, ലീജ സുരേഷ്, ജയശ്രീ, യമുന, ഗീതാമോഹൻ, ലീലാ രാജേന്ദ്രൻ, സുചിത്ര, ആർ.ബിജു എന്നിവർ സംസാരിച്ചു.