ചവറ : പനംതോടിൽ ജംഗ്ഷനിൽ നിന്ന് പുത്തൻകോവിൽ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ ബേബിജോൺ ഷഷ്ട്യബ്ധപൂർത്തി സ്മാരകത്തിന് 200 മീറ്റർ പടിഞ്ഞാറ് റോഡിന് തെക്കുവശം സ്ഥിതിചെയ്യുന്ന കനാലിന്റെ പരിസരം കേന്ദ്രികരിച്ച് സാമൂഹ്യവിരുദ്ധശല്യം വർദ്ധിക്കുന്നതായി പരാതി. മദ്യപസംഘം തമ്പടിക്കുകയും സമീപവാസികൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി സംഘർഷങ്ങളും ഇവിടെ പതിവാകുന്നു. സന്ധ്യകഴിഞ്ഞാൽ സ്ത്രീകൾക്കും കുട്ടികൾക്കും നിർഭയമായി സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. നിരവധി തവണ ചവറ പൊലീസിനെ വിവരമറിയിച്ചിട്ടും യാതൊരുനടപടിയുമില്ലെന്ന് നാട്ടുകാർ പറയുന്നു.