പുനലൂർ: ജനവാസ മേഖലയിലെ ആര്യങ്കാവിൽ വീണ്ടും പുലി ഇറങ്ങി വളർത്ത് നായയെ കടിച്ച് കൊന്നു. ആര്യങ്കവാവ് മുരുകൻ പാഞ്ചാലി സ്വദേശി അനിരുദ്ധൻെറ വീടിനോട് ചേർന്ന തൊഴുത്തിൽ കെട്ടിയിരുന്ന വളർത്ത് നായയെയാണ് പുലി കടിച്ച് കൊന്നത്. പുലർച്ചെ വീടിന് 50മീറ്റർ ദൂരത്ത് നായയുടെ അവശിഷ്ടങ്ങൾ വീട്ടുടമ കണ്ടെത്തി. വന പാലകർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.