കൊല്ലം: വനം കൊള്ളയ്ക്കെതിരെ യു.ഡി.എഫ് മുണ്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി കെ. ബേബിസൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ വി.എസ്. ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി അംഗം ജോസഫ് കുരുവിള, എൽ. ബാബു, എൽ. പ്രകാശ്, മുൻ ഡിവിഷൻ കൗൺസിലർ സി.വി. അനിൽ കുമാർ, പട്ടത്താനം സന്തോഷ്, കിദറുദ്ദീൻ, സുധീർ പട്ടത്താനം, ഷൺമുഖൻ, അനുരൂപ് തമ്പാൻ, മാത്യൂസ്, സന്തോഷ് ആശ്രാമം തുടങ്ങിയവർ സംസാരിച്ചു.