phot
പുനലൂരിലെ 110 കെ.വി.സബ് സ്റ്റേഷനിലെ സ്പെഷ്യൽ ട്രാൺസ്ഫോമറിന് തീ പിടിച്ചത് ഫയർഫോഴ്സ് അണച്ചപ്പോൾ

പുനലൂർ: പുനലൂരിലെ 110 കെ.വി.സബ് സ്റ്റേഷനിലെ സ്പെഷ്യൽ ട്രാൻസ്ഫോമറിന് തീ പിടിച്ചു ഒരു മണിക്കൂറോളം വൈദ്യുതി ബന്ധം തകരാറിലായി. ഇന്നലെ വൈകിട്ട്4.20നായിരുന്നു സംഭവം. പുനലൂരിൽ നിന്ന് കൊട്ടരക്കരയിലേക്ക് വൈദ്യുതി കടന്ന് പോകുന്ന ട്രാൻസ്ഫോമറിനാണ് തീ പിടിച്ചത്. സംഭവം നടന്ന ഉടൻ സമീപത്തെ ഫയർ സ്റ്റേഷനിൽ നിന്നെത്തിയ ജീവനക്കാർ തീ കെടുത്തി. ട്രാൻസ്ഫോമറിനുള്ളിലെ ഓയിലിനാണ് തീ പിടിച്ചതെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. വൈദ്യുതിയുടെ സമർദ്ദത്തെ തുടർന്നാകാം തീ പിടിച്ചതെന്നും ഫയർഫോഴ്സ് അറിയിച്ചു. സീനിയർ ഫയർ ഓഫീസർ എസ്.ആർ.മുരളീധര കുറുപ്പ്, ഫയർ ഓഫിസർമാരായ ജൂബിൻ ജോൺസൻ, ഷിബു, അജിത്കുമാർ, സജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥരാണ് തീ അണച്ചത്.