കൊല്ലം: കോർപ്പറേഷനിലെ കണ്ടെയ്മെന്റ് സോണുകളൊഴികെയുള്ള ഡിവിഷനുകളിലെ വീടുകളിൽ നിന്ന് 29, 30 തീയതികളിൽ ഹരിതകർമ്മ സേനാംഗങ്ങൾ മുഖേന അജൈവ മാലിന്യം ശേഖരിക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് അറിയിച്ചു. ബിയർ കുപ്പി ഉൾപ്പെടെയുള്ള ഗ്ളാസ് നിർമ്മിത കുപ്പികൾ, പൊട്ടിയ ചില്ല് എന്നിവ പ്രത്യേകം തരംതിരിച്ചാണ് ശേഖരിക്കുന്നത്. ഹെൽത്ത് ഇൻസ്പെക്ടറോ വാർഡ് കൗൺസിലറോ മാലിന്യം ശേഖരിക്കുന്നതിനുള്ള പൊതുസ്ഥലം നിശ്ചയിക്കും. ഹരിതകർമ്മ സേനാംഗങ്ങൾ ഇല്ലാത്ത ഡിവിഷനുകളിലുള്ളവർ മാലിന്യം മുൻകൂട്ടി നിശ്ചയിക്കുന്ന സ്ഥലത്ത് നിക്ഷേപിക്കണം.