പുനലൂർ: എസ്.എൻ.ഡി.പിയോഗം ഇടമൺ പടിഞ്ഞാറ് 480-ാംനമ്പർ ശാഖയിൽ ഗുരുകാരുണ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ശാഖയിലെ എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് എൻ.പ്രസാദ് വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് വി.ദിലീപ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.ഉദയകുമാർ, വനിത സംഘം ശാഖ പ്രസിഡന്റ് അമ്പിളി ശിവാന്ദൻ, സെക്രട്ടറി ബീന മോഹൻ തുടങ്ങിയവർ സംസാരിച്ചു. പി.എസ്.സി നടത്തിയ കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സന്തോഷ്കുമാറിനെ ചടങ്ങിൽ ശാഖ സെക്രട്ടറി ഉദയകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു.ശാഖ കമ്മിറ്റി അംഗങ്ങളായ കമലാസനൻ, ശിവദാസൻ, മോഹൻകുമാർ, വിനു, ശിവാനന്ദൻ, ഉല്ലാസ്, രതീഷ് വട്ടവിള തുടങ്ങിയവർ നേതൃത്വം നൽകി.