udf
ചിറക്കര ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് പാർലമെന്ററി പാർട്ടി അംഗങ്ങൾ ചിറക്കര പി.എച്ച്.സിക്ക് മുന്നിൽ നടത്തിയ കൂട്ട ധർണ

ചാത്തന്നൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് ചിറക്കര ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് പാർലമെന്ററി പാർട്ടി അംഗങ്ങൾ ചിറക്കര പബ്ളിക് ഹെൽത്ത് സെന്ററിന് മുന്നിൽ കൂട്ട ധർണ നടത്തി. കൊവിഡ് വാക്സിൻ വാർഡ് അടിസ്ഥാനത്തിൽ നൽകുക, ഓൺലൈൻ രജിസ്‌ട്രേഷൻ അവസാനിപ്പിക്കുക, വാക്സിൻ ആദ്യ ഡോസ് എടുത്ത് 90 ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഡോസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എൻ. സത്യദേവൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. സുജയ്‌ കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ചെയർമാൻ സി.ആർ. അനിൽകുമാർ, കൺവീനർ ബൈജുലാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദിലീപ് ഹരിദാസൻ, സുബി പരമേശ്വരൻ, ഉളിയനാട് ജയൻ, സുരേന്ദ്രൻ, മേരി റോസ് തുടങ്ങിയവർ സംസാരിച്ചു.