പുനലൂർ: പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുകിട വ്യവസായങ്ങൾക്കും സ്വയം തൊഴിൽ ആരംഭിക്കുന്നതിനും അപേക്ഷ ക്ഷണിക്കുന്നു. ഉത്പ്പാദനമേഖലയിൽ 25ലക്ഷവും സേവന മേഖലയിൽ 10ലക്ഷം രൂപ വരെയുളള പദ്ധതികൾ ആരംഭിക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിൽ ആരംഭിക്കുന്ന യൂണിറ്റുകൾക്ക് തുകയുടെ 35ശതമാനവും നഗരസഭ പ്രദേശങ്ങളിൽ 25ശതമാനം രൂപയും ഗ്രാൻഡായി ലഭിക്കുമെന്ന് പുത്തനാപുരം താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ, അ‌‌ഞ്ചൽ ബ്ലോക്ക് വ്യവസായ ഓഫീസർ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9846931277,9495168190,9746750841 എന്നി ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.