എഴുകോൺ: കരീപ്ര നെല്ലിമുക്ക് സ്വാതന്ത്ര്യസമര സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ഇരു വൃക്കകളും തകരാറിലായ രോഗിക്ക് ധനസഹായം നൽകി. നെല്ലിമുക്ക് പാറയിടുക്കിൽ താഴത്തിൽ വീട്ടിൽ സന്തോഷിനാണ് വായനശാലയുടെ നേതൃത്വത്തിൽ 50000 നൽകിയത്. വായനശാല ഹാളിൽ നടന്ന ചടങ്ങിൽവച്ച് മന്ത്രി കെ.എൻ ബാലഗോപാൽ തുക കൈമാറി. വായനശാല സെക്രട്ടറി സി. അജയകുമാർ, പ്രസിഡന്റ്‌ ഗോപാലകൃഷ്ണപിള്ള, കൊട്ടാരക്കര ബ്ലോക്ക്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. അഭിലാഷ്, എൻ.എസ്. സജീവ്, എൻ. ശശികുമാർ, മുരളീധരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.