കുളത്തൂപ്പുഴ: ശ്രീധർമ്മശാസ്താവിൻ്റെ തിരുമക്കളെന്നറിയപ്പെടുന്ന മത്സ്യങ്ങളെ പിടികൂടുവാൻ ശ്രമം.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിത്തിൽ ഇത് മൂന്നാം തവണയാണ് മത്സ്യങ്ങളെ പിടിക്കാൻ ശ്രമിക്കുന്നത്. രണ്ട് പേർ ചേർന്ന് മീൻ പിടിക്കുന്ന വിവരമറിഞ്ഞ് ക്ഷേത്രോപദേശക ഭാരവാഹികളും നാട്ടുകാരും സ്ഥലത്തെത്തിയപ്പോഴേക്കും അവർ ഓടിരക്ഷപ്പെട്ടു. തുടർന്ന് ക്ഷേത്രോപദേശക ഭാരവാഹികൾ കുളത്തൂപ്പുഴ പൊലീസിന് പരാതി നൽകിയതിൻ്റെയടിസ്ഥാനത്തിൽ പൊലീസെത്തി
അന്വേഷണം ആരംഭിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടുവാൻ പൊലീസ് തയ്യാറാകണമെന്ന്
ക്ഷേത്രോപദേശക ഭാരവാഹികളായ സുബ്രമണ്യൻ പിള്ള, കുളത്തൂപ്പുഴ ബിജു എന്നിവർ ആവശ്യപ്പെട്ടു.