photo
ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി ഏരൂരിൽ പി.എസ്. സുപാൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. അജയൻ, വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, ജി. അജിത്ത്, ഡോൺ വി. രാജ്, രാജി വി. തുടങ്ങിയവർ സമീപം.

അഞ്ചൽ: ഏരൂർ ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിക്ക് തുടക്കം കുറിച്ചു. ഓണക്കാലത്ത് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ പഞ്ചായത്തിലേക്ക് അവശ്യമായ പച്ചക്കറി പഞ്ചായത്തിൽ തന്നെ ഉത്പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. പദ്ധതിയുടെയും ഉദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ നിർഹവിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി. അജയൻ അദ്ധ്യക്ഷനായ യോഗത്തിൽ വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജി. അജിത്, വി.രാജി,​ഷൈൻ ബാബു കൃഷി ഓഫീസർ അഞ്ജന എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ ഡോൺ വി രാജ്, അജിമോൾ, മഞ്ജുലേഖ,നസീർ എന്നിവർ പങ്കെടുത്തു.