c

കൊല്ലം : വാട്ടർ അതോറിറ്റിയിൽ 25 വർഷമായി കരാർ തൊഴിലാളികളായി ജോലി ചെയ്യുന്നവരെ പിരിച്ചുവിടാൻ പാടില്ലെന്നും പിരിച്ചുവിട്ടവരെ ഉടൻ തിരിച്ചെടുക്കണമെന്നും സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ജലവിഭവ മന്ത്രിയോടും വകുപ്പ് മേധാവികളോടും അഭ്യർത്ഥിച്ചു. ജില്ലയിൽ വാട്ടർ അതോറിറ്റിയിൽ കരാർ പണിയെടുക്കുന്ന 500ഓളം തൊഴിലാളികളാണുള്ളത്. കൊവിഡ് കാലത്ത് കരാർ തൊഴിലാളികളെ പിരിച്ചുവിടാൻ പാടില്ലെന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അതിന് വിരുദ്ധമായി ചില ഉദ്യോഗസ്ഥർ നടത്തുന്ന നീക്കത്തെ ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ജൂലായ് 29ന് കൊല്ലം ജലഭവന് മുമ്പിൽ തൊഴിലാളികൾ നടത്തുന്ന സമരത്തിന് സി.ഐ.ടി.യു പിന്തുണ പ്രഖ്യാപിച്ചതായും സി.ഐ.ടി.യു ജില്ലാ പ്രിസിഡന്റ് ബി. തുളസീധരക്കുറുപ്പും സെക്രട്ടറി എസ്. ജയമോഹനും അറിയിച്ചു.