കൊല്ലം: കൊവിഡ് കാലത്ത് വിദ്യാർത്ഥികളുടെ അടിസ്ഥാന പ്രശ്നങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആരോപിച്ച് കെ.എസ്.യു പ്രവർത്തകർ കൊല്ലം ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു. മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ ഓൺലൈൻ പഠനോപകരണങ്ങൾ നൽകണം, എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ അഡ്വൈസ് മെമ്മോ ലഭിച്ച മുഴുവൻ അദ്ധ്യാപകർക്കും ഉടൻ നിയമനം നൽകണം തുടങ്ങിയ ആവശ്യങ്ങൾ കെ.എസ്.യു ഉന്നയിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. കെ.എസ്.യു കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ബിച്ചു കൊല്ലം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കൗഷിക് എം. ദാസ്, എസ്.പി. അതുൽ, ഹർഷാദ്, സച്ചിൻ, ഗോകുൽ, ജോബിൻ, നിധിൻ തുടങ്ങിയവർ സംസാരിച്ചു.