കൊല്ലം: വി. സാംബശിവൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 'കഥാപ്രസംഗ സന്ധ്യ 2021' എന്ന പേരിൽ കഥാപ്രസംഗ മേള ഓൺലൈനായി സംഘടിപ്പിക്കും. ഈമാസം 30 മുതൽ ജൂലായ് 4 വരെ വിവിധ കഥാപ്രസംഗകർ കഥകൾ അവതരിപ്പിക്കും.
ജൂൺ 30ന് വൈകിട്ട് ഏഴു മണിക്ക് ഫൗണ്ടേഷൻ പ്രസിഡന്റ് എൻ. രതിന്ദ്രൻ മേള ഉദ്ഘാടനം ചെയ്യും. തുടർന്ന് വി. ഹർഷകുമാർ സ്പാർട്ടക്കസ് കഥാപ്രസംഗം അവതരിപ്പിക്കും. ജൂലായ് ഒന്നിന് അയിലം ഉണ്ണിക്കൃഷ്ണൻ, 2ന് സൂരജ് സത്യൻ, പുളിമാത്ത് ശ്രീകുമാർ, 3ന് ഇടക്കൊച്ചി സലിംകുമാർ, ഡോ. വസന്തകുമാർ സാംബശിവൻ എന്നിവർ കഥകൾ അവതരിപ്പിക്കും. 4ന് കരിവള്ളൂർ മുരളി സാംബശിവൻ അനുസ്മരണം നടത്തും. ഓൺലൈനായി കഥാപ്രസംഗങ്ങളുടെ റെക്കോർഡിംഗുകളാകും വി. സാംബശിവൻ ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജിൽ എത്തുകയെന്ന് കൺവീനർ സമ്പത്ത് വി. സാംബശിവൻ, പ്രോഗ്രാം കംപൈലർ ജീവൻ വി. സാംബശിവൻ എന്നിവർ അറിയിച്ചു.