പോരുവഴി : ചക്കുവള്ളി ചിറയുടെ സംരക്ഷണത്തിനായി ചിറയ്ക്ക് സമീപം 300 മീറ്റർ ചുറ്റളവിൽ നിർമ്മാണ പ്രവർത്തനം തടയാനും പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാനും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിൽ ഹർജി നൽകി. കമ്പലടി സ്വദേശിയായ മുനീറാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. ചിറയ്ക്ക് ചുറ്റും അതീവ പരിസ്ഥിതി ദുർബല പ്രദേശമാണെന്നും വിവിധ നിർമ്മാണ പ്രവർത്തനങ്ങളും മാലിന്യ നിക്ഷേപവും ചിറയെ മാലിന്യമാക്കുമെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. എന്നാൽ ചക്കുവളളി ചിറയുടെ പരിസര പ്രദേശങ്ങളിലെ ചില വ്യവസായ സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരമാണ് ഹർജിക്ക് പിന്നിലെന്ന് നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയപാർട്ടികളും ആരോപിക്കുന്നു. ഇതിനെതിരെ രാഷ്ടീയ പാർട്ടി നേതാക്കന്മാരും ജനപ്രതിനിധികളും അടങ്ങുന്ന ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. കോവൂർ കുഞ്ഞുമോൻ എം .എൽ .എ യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കാണുന്നതിനും 30 ന് സർവകക്ഷി യോഗം വിളിക്കുന്നതിനും തീരുമാനിച്ചു.