baby-
ജന്മദിനത്തിൽ പോലീസ് സ്റ്റേഷനിൽ തണൽമരം നട്ട് ജന്മദിനാഘോഷം

പോരുവഴി : ഭവിൻ സുഗതൻ എന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥി തന്റെ പതിനാലാം പിറന്നാൾ ആഘോഷിച്ചത് ഒരു മരം നട്ടുകൊണ്ടാണ്. ശൂരനാട് പൊലിസ് സ്റ്റേഷൻ വളപ്പിലാണ് ഫലവൃക്ഷ തൈ നട്ടുപിടിപ്പിച്ചത്. സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് കൂടിയാണ് ഭവിൻ. സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് തണലേകാനും ഫലം ലഭിക്കുന്നതിനുമാണ് ഇങ്ങനെ വ്യത്യസ്തമായ ഒരു ആഘോഷം തിരെഞ്ഞെടുത്തതെന്ന് ഭവിൻ പറഞ്ഞു. ചടങ്ങിൽ ശൂരനാട് പൊലീസ് ഇൻസ്പെക്ടർ കെ.ശ്യാം,​ എസ് .ഐമാരായ ടിങ്കിൾ ശശി, എസ്.സലിം ,ഓഫീസർമാരായ ശിവകുമാർ താമരക്കുളം ,​വി .വി. എച്ച്. എസ്. എസിലെ എസ് .പി .സി, സി. പി .ഒ ആർ. അനിൽകുമാർ, മനോജ്‌ അശ്വിൻ എന്നിവർ പങ്കെടുത്തു. കൂടാതെ തന്റെ സ്‌കൂളായ താമരക്കുളം വി .വി .എച്ച്. എസ്. എസിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 25കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഭരണിക്കാവ് പൗർണമിയിൽ പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകരുമായ

എൽ. സുഗതന്റെയും റവന്യൂ ജീവനക്കാരി അനൂപയുടെയും മകനാണ് ഭവിൻ. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ഭവികാ ലക്ഷ്മി ഏക സഹോദരിയാണ്.