പോരുവഴി : ശൂരനാട് വടക്ക് തെക്കേമുറി എണ്ണശ്ശേരി മലനട ക്ഷേത്ര മൈതാനത്ത് മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം കൂടുന്നു. മിക്ക ദിവസങ്ങളിലും സന്ധ്യ കഴിഞ്ഞ് ക്ഷേത്രത്തിലെ കിഴക്കേ ഭാഗത്തുള്ള വഴിയിലും പരിസരങ്ങളിലുമാണ് മദ്യപസംഘം അഴിഞ്ഞാടുന്നത്. നിരവധി തവണ എക്സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും നടപടി ഇല്ല.