ഏരൂർ: നെട്ടയത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിനെയും കുടുംബത്തെയും വീടുകയറി അക്രമിച്ച കേസിലെ പ്രതികളെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. നെട്ടയം വിജയവിലാസത്തിൽ സജികുമാർ (46),നെടിയറ ശരത് ഭവനിൽ ശരത്ത് (37) എന്നിവരാണ് പിടിയിലായത്. ഒന്നാംപ്രതി നെടിയറ കാർത്തികയിൽ തുളസീധരന്റെ മകൻ അനൂപ് (36) രണ്ട് ദിവസം മുമ്പ് പൊലീസ് പിടിയിലായിരുന്നു. നെട്ടയം സുനിൽ ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന രതീഷിന്റെ(36) പരാതിയിലാണ് നടപടി. നെടിയറ മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് രതീഷ്. ഏരൂർ സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.