ച​വ​റ: കോ​യി​വി​ള വി​ജ​യൻ സ്​മാ​ര​ക ട്ര​സ്റ്റി​ന്റെ നേ​തൃ​ത്വ​ത്തിൽ കോ​യി​വി​ള വി​ജ​യന്റെ 31​ാം ച​ര​മ​വാർ​ഷി​ക ദി​നാ​ച​ര​ണം ഷിബുബേബി ജോൺ ഉദ്ഘാടനം ചെയ്തു. കോ​യി​വി​ള ക​ല്ല് മു​ട് ജം​ഗ്​ഷ​ന് സ​മീ​പം കോ​യി​വി​ള വി​ജ​യൻ സ്​മാ​ര​ക ട്ര​സ്റ്റ് നിർ​മ്മി​ച്ച് നൽ​കു​ന്ന ര​ണ്ടാം ഭ​വ​ന​ത്തി​ന്റെ ത​റ​ക്കല്ലിടീൽ ​കർ​മ്മം ട്ര​സ്റ്റ് ചെ​യർ​മാൻ ക​ള​ത്തിൻ ഗോ​പാ​ല​കൃ​ഷ്​ണ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തിൽ ഷി​ബു ബേ​ബി ജോൺ നിർ​വ​ഹി​ച്ചു. പ്ര​യാർ ഗോ​പാ​ല​കൃ​ഷ​ണൻ,​ കെ.പി.സി.സി ജ​ന​റൽ​സെ​ക്ര​ട്ട​റി ഷാ​ന​വാ​സ്​ഖാൻ,​ കെ.പി.സി.സി സെ​ക്ര​ട്ട​റി പി. ജർ​മ്മി​യാ​സ്,​ കെ.സു​രേ​ഷ്​ബാ​ബു,​ കോ​ല​ത്ത് വേ​ണു​ഗോ​പാൽ,​ സ​ന്തോ​ഷ് തു​പ്പാ​ശേ​രിൽ,​ കോ​ഞ്ചേ​രിൽ​ഷം​സു​ദീൻ,​ ച​വ​റ അ​ര​വി,​ ച​വ​റ ഗോ​പ​കു​മാർ,​ ആർ. അ​രുൺ​രാ​ജ്,​ മോ​ഹൻ കോ​യി​പ്പു​റം,​ സി. ആർ. സു​രേ​ഷ് തുടങ്ങിയവർ പങ്കെടുത്തു.