ശാസ്താംകോട്ട: ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിലുള്ള വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ
ബി.ഡി.ഒയെ ഉപരോധിച്ചു. ഏഴു ദിവസത്തിനകം പ്രത്യേക യോഗം അടിയന്തരമായി ചേർന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റേയും ബി.ഡി.ഒ യുടെ ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു. യു.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ.ഷാജഹാൻ, തുണ്ടിൽ നൗഷാദ്, ശശികലാ, ലതാ രവി, രാജി രാമചന്ദ്രൻ തുടങ്ങിയവരാണ് ഉപരോധിച്ചത്.