പുത്തൂർ: ചെറുമങ്ങാട് വൈ.എം.എ പബ്ളിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി കുട്ടികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. ചേരിയിൽ ദേവീക്ഷേത്ര അങ്കണത്തിൽ നടന്ന ചടങ്ങിൽ പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികല പ്രകാശ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സുരേഷ് കുമാർ, സെക്രട്ടറി വിനോദ് കുമാർ, പുത്തൂർ സി.ഐ ആർ.ശിവകുമാർ, ആർ.രാജീവൻ, സുദർശനൻ പുത്തൂർ, ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.