കൊല്ലം: തൃക്കരുവ കാവിള എസ്.എൻ.വി സംസ്കൃത ഹൈസ്കൂളിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഒൻപതാം മാസ പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു. പാറ്റൂർ എൻജിനിയറിംഗ് കോളേജ് ചെയർമാനും പുത്തൂർ ആയുർവേദ കോളേജ് ചെയർമാനും എസ്.എൻ പബ്ലിക്ക് സ്കൂൾ സെക്രട്ടറിയുമായ പ്രൊഫ. കെ. ശശികുമാർ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.
ബംഗളൂരു അശോക ട്രസ്റ്റ് റിസർച്ച് ഇക്കോളജി എൻവയൺമെന്റ് സീനിയർ സയിന്റിസ്റ്റ് ഡോ. ഡി.ആർ. പ്രിയദർശൻ, കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി.എസ്. ഈസ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രൊഫസർ ഇ. കുഞ്ഞിക്കൃഷ്ണൻ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ സയന്റിസ്റ്റ് ഡോ. എൻ. ശശിധരൻ, റിട്ട. കൊല്ലം എസ്.എൻ കോളേജ് പ്രിൻസിപ്പലും അമൃത യൂണിവേഴ്സിറ്റി മുൻ ചെയർമാനുമായ ഫ്രൊഫ. ഡോ. എം. വിശ്വനാഥൻ, വർക്കല എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പലും കൊല്ലം എസ്.എൻ കോളേജ് പ്രൊഫസറുമായ ഡോ. ആർ. രവീന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
സ്കൂൾ മാനേജർ കാവിള എം. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക എം.കെ. അനിത, അദ്ധ്യാപിക ലേഖ, ഓഫീസ് സ്റ്റാഫ് നൗഫൽ, ആശാ അജിത്ത് എന്നിവർ പങ്കെടുത്തു. ഇംഗ്ലീഷ് വിഷയത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥിക്ക് കാവിള ജി. ധർമ്മരാജൻ സ്മാരക അവാർഡ് യോഗത്തിൽ കൈമാറി.