കൊല്ലം: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ദ്വവിദിന ദേശീയ മൂല്യാധിഷ്ഠിത മാദ്ധ്യമ വെബിനാർ സംഘടിപ്പിച്ചു. മീഡിയാ വിംഗ് ചെയർപേഴ്സൺ കരുണാഭായി അദ്ധ്യക്ഷത വഹിച്ചു. പാറുൽ യൂണിവേഴ്സിറ്റി പ്രൊഫ. രമേഷ് കുമാർ റാവത്ത് മോഡറേറ്ററായിരുന്നു. മാദ്ധ്യമ പ്രവർത്തകരായ എൻ.കെ. സിംഗ്, ഗോപാൽ നർസെൻ, ഡൽഹി ഇസ്ലാമിയ യൂണിവേഴ്സിറ്റി അസോ. പ്രൊഫ. ഡോ. സുരേഷ് കുമാർ വർമ്മ, അഹമ്മദാബാദ് ഗുജറാത്ത് വിദ്യാപീഠം ജേർണലിസം വിഭാഗം ഡീൻ പ്രൊഫ. പുനീത ഹർനെ, ബ്രഹ്മകുമാരീസ് ദേശീയ മീഡിയാ കോ ഓർഡിനേറ്റർ ബി.കെ. സുഷാന്ത്, ബി.കെ. യുഗ് രത്തൻ തുടങ്ങിയവർ പങ്കെടുത്തു.