ശക്തികുളങ്ങര : വനം കൊള്ളയ്‌ക്കെതിരെ ശക്തികുളങ്ങര വില്ലേജ് ഓഫീസ് പടിക്കൽ കോൺഗ്രസ് ശക്തികുളങ്ങര നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കോലത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്
എസ്.എഫ്. യേശുദാസൻ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പ്രസിഡന്റ് ചവറ ഗോപകുമാർ, ആനക്കോട്ട് ശശി, ജീ. മുരളീബാബു, സേവ്യർ മത്യാസ്, ഗിരീഷ് മേച്ചേഴ്ത്ത്,ഓസി ക്രോസ് , ആൻസിൽ ബർണാഡ് , റീനാ നന്ദിനി വല്യത്ത്, രാജശേഖരൻ , റോയി ഓസ്റ്റിൻ,രതീഷ് പുഷ്പകശ്ശേരി, കുമാർ, സുനിൽ ലോറൻസ്, യേശുദാസൻ ആന്റണി, അജോമോൻ, ജോസ് റിച്ചാർഡ് എന്നിവർ പ്രസംഗിച്ചു.