കൊല്ലം: ഇന്ധന വില വർദ്ധനവിനെതിരെ ഓട്ടോ, ടാക്സി ആൻഡ് ഹെവി വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ലോക്ക് ഡൗൺ ദുരിതമനുഭവിക്കുന്ന മോട്ടോർ വാഹന തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം അനുവദിക്കണമെന്നും പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.
യൂണിയൻ ജില്ലാ പ്രസിഡന്റ് ഡി. ഗീതാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, ജി. ചന്ദ്രൻ, രഞ്ജിത്ത് കലുങ്കുമുഖം, ജഗന്നാഥൻ പള്ളിത്തോട്ടം, ഷാജഹാൻ പാലക്കൽ, സച്ചു യേശുദാസ്, നിസാം മുളങ്കാടകം, സൂരജ് ബാബു, നിഷിൻ സാംസൺ, ഉണ്ണിക്കൃഷ്ണൻ, നിസാർ, പി. വിജയൻ തുടങ്ങിയവർ സംസാരിച്ചു.