ഓയൂർ: ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റിൽ മദ്യം വാങ്ങാൻ വരുന്നവർ പഴയ മാർക്കറ്റ് ഗ്രൗണ്ടിൽ ക്യൂ നിന്നശേഷം പത്ത് പേർവീതം ഔട്ട് ലെറ്റിന് മുന്നിലെത്തി മദ്യം വാങ്ങി മടങ്ങണമെന്ന് പൂയപ്പള്ളി പൊലീസ് അറിയിച്ചു. കൊവിഡ് കാരണം പരിസരപഞ്ചായത്തുകളിൽ ബിവറേജസ് അടവായതിനാൽ ചുറ്റുവട്ട പഞ്ചായത്തുകളിലെ മുഴുവൻ ആളുകളും ഇവിടെ കൂട്ടമായിഎത്തി രാവിലെ മുതൽ വലിയ ക്യൂവും തിരക്കുമാണ് . ഇതിന് പരിഹാരം കാണുന്നതിനായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സാദിക്കും മറ്റ് ഭാരവാഹികളും ചേർന്ന് പൊലീസുമായി നടത്തിയ ചർച്ചയിൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ശല്യമില്ലാത്ത രീതിയിൽ പൊലീസിൻ്റെ സഹായത്തോടെ മറ്റൊരു ഭാഗത്തേക്ക് മാറ്റുകയായിരുന്നു. ഇതിന് വേണ്ടി സഹായിച്ച പഞ്ചായത്തിനും പൂയപ്പള്ളി പൊലീസിനും യൂണിറ്റ് പ്രസിഡൻ്റ് എസ്.സാദിക്ക് നന്ദി അറിയിച്ചു.