കിഴക്കേക്കല്ലട: ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് കിഴക്കേ കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിയിൽ പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ ധർണ മുൻ കെ.പി.സി.സി നിർവാഹക സമിതി അംഗം കല്ലട രമേശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി. സ്റ്റീഫൻ പൂത്തേഴത്ത് അദ്ധ്യക്ഷത വഹിച്ചു. കല്ലട വിജയൻ, ഷാജി മുട്ടം, രാജു ലോറൻസ്, പ്രകാശ് വർഗീസ്, സിന്ധു പ്രസാദ്, എൽ. സുനിൽ, എസ്. സതീഷ്, ജിതിൻ പാപ്പച്ചൻ, സജി, വി.എസ്. ശ്രീനാഥ് തുടങ്ങിയവർ സംസാരിച്ചു.