photo
കെ.എസ്.യു സംഘടിപ്പിച്ച കണ്ണുകൾ മൂടികെട്ടിയുള്ള പ്രതിഷേധ സമരം ആരിതാ ബാബു ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ഹയർസെക്കൻഡറി പ്രാക്ടിക്കൽ, സർവകലാശാല പരീക്ഷകൾ നടത്തുവാനുള്ള സർക്കാർ നീക്കത്തിനെതിരെ കെ.എസ്.യു കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണ് മൂടിക്കെട്ടി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരിതാ ബാബു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് അല്‍ത്താഫ് ഹുസൈൻ അദ്ധ്യക്ഷനായി. കെ. എസ് .യു കൊല്ലം ജില്ലാ സെക്രട്ടറി അസ്‌ലം ആദിനാട്, കെ. എസ്. യു കൊല്ലം ജില്ലാ കോഡിനേറ്റർ അൻഷാദ്, കെ. എസ്. യു നേതാക്കളായ ആദിൽ നിസാർ, സുമയ്യ, ബിതുല, അജ്മൽ ,​ ബിതു എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.