ഓയൂർ: ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് ആറ്റൂർകോണം യു.പി സ്കൂളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പ0നത്തിനായി മൊബൈൽ ഫോൺ നൽകി. പത്ത് ഫോണുകളാണ് നൽകിയത്. അറ്റൂർകോോണം വാർഡ് മെമ്പർ പി.ആർ.സന്തോഷിന്റെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് നടന്നത്. ഫോണുകൾ എൻ.കെ.പ്രേമചന്ദ്രൻ എം.പി സ്കൂൾ പ്രഥമാദ്ധ്യാപിക ഷൈനക്ക് കൈമാറി. റിൻസി ഉബൈദ്, ഡി. എസ്.റോജ്, രാജേന്ദ്ര ബാബു, റാഫി , ഉബൈദ്, സക്കീർ അതുൽ,അക്ഷജ്, താഹിർ, മനു എന്നിവ ർ പങ്കെടുത്തു.