പുനലൂർ: എസ്.എൻ.ഡി.പിയോഗം വനിത സംഘം പുനലൂർ യൂണിയൻ അതിർത്തിയിലെ 67 ശാഖകളിലെ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ എല്ലാ വീടുകളിലും ജൂലായ് 1ന് വൈകിട്ട് 6.30ന് സ്ത്രീധന പീഡനത്തിനെതിരെ പ്രതിഷേധ ജ്വാല തെളിക്കാൻ ഓൺ ലൈനിൽ ചേർന്ന വനിതസംഘം പ്രവർത്തക യോഗം തിരുമാനിച്ചു .യൂണിയൻ അതിർത്തിയിലെ എല്ലാ വനിത സംഘം പ്രവർത്തകരെയും പങ്കെടുപ്പിച്ച് നടന്ന ഓൺ ലൈൻ മീറ്റിംഗ് യോഗം അസി.സെക്രട്ടറി വനജവിദ്യാധരൻ ഉദ്ഘാടനം ചെയ്തു.വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ,സെക്രട്ടറി ഓമന പുഷ്പാഗദൻ, പ്രാർത്ഥന സമിതി യൂണിയൻ സെക്രട്ടറി പ്രീത സജീവ് തുടങ്ങിയവർ സംസാരിച്ചു.