photo
എ.ഐ.വൈ.എഫ് കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: വിവാഹമാണ് വിൽപ്പനയല്ല എന്ന മുദ്രാവാക്യമുയർത്തി സ്ത്രീധനത്തിനും ആഢംബര വിവാഹത്തിനുമെതിരെ എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജന ജാഗ്രതാ സദസ് സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി. എസ്. വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി വിജയമ്മലാലി, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജഗത് ജീവൻലാലി, എ.ഐ.എസ്.എഫ് സംസ്ഥാന ജോ. സെക്രട്ടറി യു.കണ്ണൻ, ജില്ലാ കമ്മിറ്റി അംഗം സജിതാ പ്രസന്നൻ, മണ്ഡലം ജോ. സെക്രട്ടറി മഹേഷ്ജയരാജ്, ആർ. നിധിൻരാജ് എന്നിവർ അഭിവാദ്യ ചെയ്തു. മണ്ഡലം സെക്രട്ടറി ആർ.ശരവണൻ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡൻ്റ് ഷിഹാൻബഷീ നന്ദിയും പറഞ്ഞു.