കരുനാഗപ്പള്ളി: പി.എൻ. പണിക്കരുടെ സ്മരാണാർത്ഥം ലാലാജി സ്മാരക കേന്ദ്ര ഗ്രന്ഥശാലയിൽ വായനാ പക്ഷാചരണവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. ഉദ്ഘാടനം സി .ആർ മഹേഷ് എം.എൽ.എ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു പഠനോപകരണങ്ങൾ വിതരണം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് മണപ്പള്ളി ഉണ്ണികൃഷ്ണൻ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി . ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് പ്രൊഫ..കെ .ആർ നീലകണ്ഠപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. .ചടങ്ങിൽ 'കോടിയാട്ട് രാമചന്ദ്രൻ പിള്ള , ജി.സുന്ദരേശൻ, വി. സദാന്ദൻ ,വി .വിനോദ്, മുഹമ്മദ് സലിം ഖാൻ ,സജീവ് കുമാർ ,അജികുമാർ , മധു കിളിപ്പാട്ട് എന്നിവർ സംസാരിച്ചു .