പുനലൂർ: ലോറിയിൽ നിന്ന് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ അയൽ ബംഗാളുകാരനായ യുവാവിനെ നാട്ടുകർ പിടി കൂടി പൊലീസിനെ ഏൽപ്പിച്ചു. പശ്ചിമബംഗാൾ നോർത്ത് ഭർക്കാന സ്വദേശി സാന്റോ വിശ്വസിനെ(34)യാണ് തെന്മല പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയത്ത് വച്ചാണ് മോഷ്ടാവിനെ പിടി കൂടിയത്. ഇയാളുടെ കൈയിൽ നിന്ന് മോഷണത്തിന് ഉപയോഗിച്ചിരുന്ന കമ്പിപാര, കയർ, വടി വാൾ, ആക്സ ബ്ലൈഡ് തുടങ്ങിയവരും പിടി കൂടി. ഇടപ്പാളയത്തെ പാതയോരത്ത് നിറുത്തിയിട്ടിരുന്ന ലോറിയുടെ ടൂൾസ് ബോക്സ് തുറക്കുന്നത് കണ്ട നാട്ടുകാർ തെന്മല പൊലിസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്നാണ് മോഷ്ടാവിനെ പിടികൂടിയത്. ഇയാളുടെ മൊബൈൽ ഫോണിലെ സിം പരിശോധിച്ചാണ് പൊലീസ് മേൽവിലാസം കണ്ടെത്തിയത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.