കരുനാഗപ്പള്ളി : കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി ഡിപ്പോയുടെ ആരംഭം മുതൽ നടത്തിയിരുന്ന കരുനാഗപ്പള്ളി -കൊല്ലം- കൊട്ടാരക്കര ചെയിൻ സർവീസ് പുനരാരംഭിക്കണമെന്ന് കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു ) ആവശ്യപ്പെട്ടു. വിദ്യാർത്ഥികളും പൊതുജനങ്ങളും കെ.എസ്.ആർ.ടി.സി ജീവനക്കാരും ആശ്രയിച്ചിരുന്ന സർവീസ് ആയിരുന്നു ഇത്. സർവീസ് നിറുത്തലാക്കിയതോടെ യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. സർവീസ് ഉടൻ പുനരാരംഭിക്കണമെന്നും അല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യൂണിയൻ ഭാരവാഹികളായ വി. ജയദാസ് ,കെ .ഷാജി എന്നിവർ എ.ടി.ഒ യ്ക്ക് നൽകിയ നിവേദനത്തിൽ മുന്നറിയിപ്പ് നൽകി.