കൊല്ലം : ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി ശാശ്വതീകാനന്ദയുടെ 19-ാം
സമാധി വാർഷികദിനാചരണം സ്വാമി ശാശ്വതീകാനന്ദ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജൂലായ് ഒന്നിന് ഉച്ചയ്ക്ക് 3ന് ഓൺലൈനായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമാധിപ്രാർത്ഥനയ്ക്കും പുഷ്പാർച്ചനയ്ക്കും ശേഷം നടക്കുന്ന അനുസ്മ
രണ സമ്മേളനം പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യും. പി.എസ്.എസ് ഫൗണ്ടേഷൻ ചെയർമാൻ എസ്. സുവർണകുമാർ അദ്ധ്യക്ഷത വഹിക്കും. ഫൗണ്ടേഷന്റെ വിവിധ ജില്ലാ ചാപ്ടറുകളുടെ ആഭിമുഖ്യത്തിലും കൊവിഡ് മാനദണ്ഡം പാലിച്ച് അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി പി.എസ്. ബാബുറാം അറിയിച്ചു.