കിഴക്കേ കല്ലട: ചിറ്റുമല ടൗൺ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചിറ്റുമല ബസ് സ്റ്റാൻഡും പരിസരവും ശുചീകരിച്ചു. ചിറ്റുമല വാർഡ് മെമ്പർ ആർ.ജി. രതീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.പി. സുഗതൻ ചിറ്റുമല അദ്ധ്യക്ഷത വഹിച്ചു. ടൗൺ വാർഡ് മെമ്പർ സുനിൽ കുമാർ, സൈമൺ വർഗീസ്, സോമൻ പൊടിയൻ, ചിറ്റുമല തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു. പി. ചന്ദ്രസേനൻ സ്വാഗതവും ജി. ബാബു നന്ദിയും പറഞ്ഞു.