തൊടിയൂർ: കൊവിഡ് ബാധിച്ച് വയോധികൻ മരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കല്ലേലിഭാഗം മഹാദേവർ കോളനിയിൽ ഗോപാലനാണ് (95) മരിച്ചത്. കല്ലേലിഭാഗത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മൃതദേഹം ഏറ്റുവാങ്ങി കൊല്ലം കോർപ്പറേഷൻ ശ്മശാനത്തിൽ സംസ്കാരിച്ചു. ഭാര്യ: ഗൗരി. മക്കൾ: പരേതയായ ശാരദ, സോമൻ, രാധാമണി, ശ്യാമള, മോഹനൻ, പ്രസന്ന, മിനി. മരുമക്കൾ: തുളസീധരൻ, സുപ്രഭ, ശിവൻ, സത്യഭാമ, പ്രകാശൻ, പരേതനായ സുദർശനൻ.