കുന്നത്തൂർ: തുരുത്തിക്കര സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കുന്നത്തൂർ നടുവിൽ തുരുത്തിക്കര ജ്യോതി ഭവനിൽ (പ്രമാടത്ത് വീട്) കെ. ഭാർഗവൻപിള്ള (80, റിട്ട. അദ്ധ്യാപകൻ, ഗവ. എച്ച്.എസ് പോരുവഴി) നിര്യാതനായി. സി.പി.എം കുന്നത്തൂർ മുൻ എൽ.സി അംഗമായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: വസുമതിഅമ്മ (റിട്ട. പ്രഥമാദ്ധ്യാപിക ഗവ. എൽ.പി.എസ് തുരുത്തിക്കര). മക്കൾ: വി. ലീന (അദ്ധ്യാപിക ഗവ. എൽ.പി.എസ് തുവയൂർ നോർത്ത്), ബി. അനൂപ് (സയിന്റിഫിക് ഓഫീസർ, ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച്). മരുമക്കൾ: ആർ. ശ്രീഹരി (ബിസിനസ്), ഡോ. അംബിക. സഞ്ചയനം ജൂലായ് 4ന് രാവിലെ 8ന്.