bjp-
ബി.ജെ.പി ആദിച്ചനല്ലൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ മൈലക്കാട് പി.എച്ച്.സിക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം

കൊട്ടിയം: വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി ആദിച്ചനല്ലൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ മൈലക്കാട് പി.എച്ച്.സിക്ക് മുന്നിൽ ധർണ നടത്തി. വാക്സിനേഷൻ നടപടികളിലെ അപാകതകൾ പരിഹരിക്കുക, എല്ലാ വിഭാഗത്തിലുള്ളവർക്കും സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിനേഷൻ പൂർത്തിയാക്കുക, പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ നടപടികളിലെ വീഴ്ചകൾ പരിഹരിക്കുക, പി.എച്ച്.സിയിലെ അനധികൃത നിയമനങ്ങൾ നിറുത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ബി.ജെ.പി ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കൊട്ടിയം ഏരിയാ പ്രസിഡന്റ് കൊട്ടിയം സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്രറി മൈലക്കാട് മുരളി, മുൻ ജില്ലാ ജനറൽ സെക്രട്ടറി മൈലക്കാട് ഗോപാലകൃഷ്ണപിള്ള, പാർലമെന്ററി പാർട്ടി ലീഡർ പ്രവീൺ, പഞ്ചായത്ത് അംഗങ്ങളായ ജി. രാജു , ശ്രീകലാ സുനിൽ, ടി.ജി. രഞ്ജു, മഹിളാമോർച്ച ഭാരവാഹികളായ സിന്ധു ജ്യോതിലാൽ, സുലോചന, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ആദർശ്, ബി.ജെ.പി ഏരിയാ ജനറൽ സെക്രട്ടറിമാരായ ഹരിലാൽ, അഖിൽ മുരളി എന്നിവർ നേതൃത്വം നൽകി. ബി.ജെ.പി ആദിച്ചനല്ലൂർ ഏരിയാ പ്രസിഡന്റ് കുമാരദാസ് സ്വാഗതം പറഞ്ഞു.