കൊല്ലം: കൊവിഡാനന്തര ചികിത്സയിലിരിക്കേ മദ്ധ്യവയസ്കൻ മരിച്ചു. കാവനാട് കുരീപ്പുഴ അഖിൽ നിവാസിൽ ദേവദത്തനാണ് (59) കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിവിരിക്കേ മരിച്ചത്. ആൾകേരളാ സാമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കൊല്ലം താലൂക്ക് സെക്രട്ടറിയും മരുത്തടി തിരുവോണം സാമിൽ ഉടമയുമായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: അഖിൽ ദേവ് (സിംഗപ്പൂർ), അരുൺദേവ്,അശ്വദേവ്.