rsp-
ആർ.എസ്.പി പ്രവർത്തകർ കുണ്ടറ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചപ്പോൾ

കൊല്ലം: ആർ.എസ്.പി കുണ്ടറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച ഐ.സി.യു ആംബുലൻസ് ആശുപത്രിക്ക് ആവശ്യമില്ലെന്ന് സൂപ്രണ്ട് നിലപാട് സ്വീകരിച്ചുവെന്ന് ആരോപിച്ചായിരുന്നു ഉപരോധം. ജനോപകാരപ്രദമായ പദ്ധതികളിൽ തീരുമാനമെടുക്കുമ്പോൾ ആശുപത്രി വികസന സമിതിയുടെയും ജനപ്രതിനിധികളുടെയും അഭിപ്രായം പരിഗണിക്കാത്തത് പ്രതിഷേധാർഹമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

ലോക്കൽ കമ്മിറ്റി സെക്രട്ടറി മുളവന വിനോദ്, പി.എസ്.യു സെക്രട്ടറി ഫെബി സ്റ്റാലിൻ, കുണ്ടറ ഗ്രാമപഞ്ചായത്ത്‌ അംഗം ഷാർലെറ്റ്, പേരയം ഗ്രാമപഞ്ചായത്ത്‌ അംഗം ചെറുപുഷ്പം, ഷാജി ജെയിംസ്, ആശുപത്രി വികസന സമിതി അംഗം മിനീഷ്യസ് ബെർണർഡ്, ഗോഡ്ലീൻ ഗിബ്സ്, ഹരിസൺ സുശീല, തോമസ്, ബിനു എന്നിവർ സമരത്തിൽ പങ്കെടുത്തു.