navas
ഡി.വൈ.എഫ്.ഐ വി.കെ.എസ് യൂണിറ്റ് സംഘടിപ്പിച്ച പഠനോപകരണവിതരണം ഡോ.പി.കെ ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: ഡി.വൈ.എഫ്.ഐ വി.കെ.എസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.പി.കെ. ഗോപൻ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രദേശത്തെ എസ്.എസ്.എൽ.സി വരെയുള്ള 140 വിദ്യാർത്ഥികൾക്കാണ് പഠനോപകരണം നൽകിയത്. സി .പി.എം പടിഞ്ഞാറേ കല്ലട ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.അനിൽ, ഡി.വൈ.എഫ്.ഐ നേതാക്കളായ സന്തോഷ്.എസ് .വലിയ പാടം, കുന്നൂ ത്തറയിൽ എം.മഹേഷ്, വിഷ്ണു ഉദയൻ, അഖിൽ, മനു തുടങ്ങിയവർ പങ്കെടുത്തു.