അഞ്ചൽ: ടൗൺ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇടമുളയ്ക്കൽ ഗവ. ഹോമിയോ ആശുപത്രിയിലേക്ക് ഗ്ലൗസ്, സാനിറ്റെറൈസിംഗ് മെഷീൻ തുടങ്ങിയ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി. പി.എസ്. സുപാൽ എം.എൽ.എ സാനിറ്ററൈസിംഗ് ഉപകരണങ്ങൾ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പ്രശാന്തിന് കൈമാറി. ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡന്റ് രാധാമണി ഗുരുദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷീബാ യശോധരൻ , മറ്റ് ഭാരവാഹികളായ നിഷാ ഷിബു, സിനി ശശിധരൻ, റിട്ട. ഡി.എഫ്.ഒയും പരിസ്ഥിതി സംരക്ഷ ജില്ലാ ഓർഗനൈസറുമായ വി.എൻ. ഗുരുദാസ്, കെ.പി.സി.സി സെക്രട്ടറി സൈമൺ അലക്സ് , ബി. വേണുഗോപാൽ, സുന്ദരേശൻ, ഡി. മുരളി തുടങ്ങിയവർ പങ്കെടുത്തു.