അഞ്ചൽ: 'സ്ത്രീധന ഭാരത്താൽ തൂങ്ങിയാടാനുള്ളതല്ല സ്ത്രീ ജീവിതങ്ങൾ' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ആയൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയൂരിൽ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ അഡ്വ.ഷൈൻ കുമാർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ആയൂർ മേഖല പ്രസിഡൻ്റ് രതീഷ് ബാലൻ അദ്ധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം അഞ്ചൽ ഏരിയാ സെക്രട്ടറി
ഇടമുളയ്ക്കൽ ബാലകൃഷ്ണൻ, സി.പി.എം ആയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.രാജേന്ദ്രൻ പിള്ള, ഡി. വൈ. എഫ്. ഐ അഞ്ചൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് അമൽ വർഗീസ്,പഞ്ചായത്തംഗം എ.എം.റാഫി, കെട്ടിടത്തിൽ മുരളി, ഷാനവാസ്, രാഹുൽ, ഗൗതം, അൽതാഫ്, നിയാസ്, ആർച്ച തുടങ്ങിയവർ പങ്കെടുത്തു.