mothertheresa
ഓച്ചിറ മദർതെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കിടപ്പ് രോഗികളെ ചവറ എം.എൽ.എ ഡോ.സുജിത് വിജയൻപിള്ളയുടെ നേതൃത്വത്തിൽ വീടുകളിൽ എത്തി പരിചരിക്കുന്നു.

ഓച്ചിറ: മദർതെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റി ഓച്ചിറയുടെ നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഡോ.സുജിത് വിജയൻപിള്ള എം.എൽ.എയും പങ്കാളിയായി. ഡോ.സുജിത് വിജയൻപിള്ളയും ഡോ.മിനിമോളും ഡോ. ആർ. സുരേഷും അടങ്ങിയ മെഡിക്കൽ സംഘം കഴിഞ്ഞ ദിവസം നിരവധി കിടപ്പുരോഗികളെയും അവശത അനുഭവിക്കുന്നവരെയും വീടുകളിൽ സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകി. സൊസൈറ്റി പ്രസിഡന്റ് പി.ബി സത്യദേവൻ, സെക്രട്ടറി മഞ്ഞിപ്പുഴ വിശ്വനാഥപിള്ള പാലിയേറ്റീവ് കെയർ പ്രവർത്തകരായ സുരേഷ് നാറാണത്ത്, വിജയകമൽ, തോട്ടത്തിൽ സരസ്വതി, ബിന്ദു പ്രസാദ്, ബാബു കൊപ്പാറ, അഖിൽസോമൻ തുടങ്ങിയവർ പങ്കെടുത്തു.