കൊട്ടാരക്കര: കൊവിഡ് വാക്സിൻ നൽകുന്നത് എത്രയും വേഗം പൂർത്തിയാക്കണമെന്നും മുതിർന്ന പൗരന്മാർക്ക് പ്രഥമ പരിഗണന നൽകണമെന്നും സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. മൊബോൽ ഫോൺ വഴി വാക്സിനേഷൻ് രജിസ്ട്രേഷൻ നടത്താൻ പലർക്കും ഇനിയും അറിയാത്തതിനാൽ വാർഡുകൾ കേന്ദ്രീകരിച്ച് ആശാവർക്കർമാരും വാർഡു മേന്പർമാരും മുൻകൈ എടുത്ത് വാക്സിനേഷൻ സൗകര്യം കുറ്റമറ്റ രീതിയിൽ നടത്താവുന്നതാണ്. ഇതിനുള്ള നടപടികൾ ആരംഭിക്കണമെന്ന് കൊട്ടാരക്കര ഗാന്ധി ലെനിൻ ലൈബ്രറി ഹാളിൽ ചേർന്ന സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം ജി.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു.വെളിയം രാജൻ, പൂവറ്റൂർ രാജൻ, ഫോട്ടോ ഗ്രാഫർ ശിവൻ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.സെക്രട്ടറി മംഗലം ബാബു, ടി. .ഗോപാലഷ്ണൻ , നീലേശ്വരം സദാശിവൻ, പി.എസ്.ശ്രീധരൻപിള്ള, സുരേന്ദ്രൻ, എം.ഹനീഫ എന്നിവർ സംസാരിച്ചു.