കരുനാഗപ്പള്ളി: ഇന്ധനവില വർദ്ധനവിനെതിരെ പ്രവാസി ഫെഡറേഷൻ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി കരുനാഗപ്പള്ളി ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ .എസ്.കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗം കുഞ്ഞുമോൻ അദ്ധ്യക്ഷനായി. ജോബ് തുരുത്തിയിൽ, അജിത് ഇബ്രാഹിം, ബഷീർ, സലിം എന്നിവർ പ്രസംഗിച്ചു.