photo
കെ.എസ്.ടി.എ സമാഹരിച്ച ഭക്ഷ്യധാന്യ കിറ്റുകളിടെ വിതരണം സൂരജ് ലാൽ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ സ്കൂൾ പാചക തൊഴിലാളികൾക്ക് ഭക്ഷ്യധാന്യക്കി കിറ്റുകൾ വിതരണം ചെയ്തു. കെ.എസ്.ടി.എ ആലപ്പാട് ബ്രാഞ്ചിന്റെ പരിധിയിൽ വരുന്ന എല്ലാ സ്കൂളുകളിലേയും പാച ത്തൊഴിലാളികൾക്കാണ് കിറ്റുകൾ നൽകിയത്. ഉദ്‌ ഘാടനം ചെറിയഴീക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് സി.പി.എം ആലപ്പാട് ലോക്കൽ കമ്മറ്റിയംഗം പി. സൂരജ് ലാൽ നിർവഹിച്ചു. .കെ.എസ്.ടി.എ ഉപജില്ലാ ട്രഷറർ വിളയിൽ ഹരികുമാർ ,ഉപജില്ലാ കമ്മറ്റിയംഗങ്ങളായ ടി.സുരേഷ് ,കെ.സി.പ്രഫുൾ, ,ആർ.ആദർശ് ,ബീന , ശാലിനി,​ കർഷകസംഘം വില്ലേജ് കമ്മറ്റിയംഗം മുരുകൻ, നെജി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.